ഹാൻഡ് സാനിറ്റൈസറുകൾ വളരെ എളുപ്പത്തിൽ വീടുകളിൽ ഉണ്ടാക്കുന്ന വിധം - JOB PICK POINT

Hot

Post Top Ad

March 18, 2020

ഹാൻഡ് സാനിറ്റൈസറുകൾ വളരെ എളുപ്പത്തിൽ വീടുകളിൽ ഉണ്ടാക്കുന്ന വിധം


കൊറോണ ഇന്ന് ലോകം മൊത്തം കീഴ്‌പ്പെടുത്തികൊണ്ടിരിക്കുകയാണ് ഇപ്പോൾ അത് നമ്മുടെ കേരളത്തിലും എത്തിയിരിക്കുന്നു. മുൻപ് വന്ന നിപ്പയെ നാം കീഴ്പ്പെടുത്തിയതാണ്. അതിനാൽ തന്നെ നമുക്ക് ജാഗ്രത വേണമെങ്കിലും ആശങ്ക പെടേണ്ട കാര്യമില്ല. നമ്മുടെ ആരോഗ്യ രംഗം അത്രയ്ക്ക് അതീവ ജാഗരൂകരായിരിക്കുകയാണ്. ചൈനയിൽ ഉത്ഭവിച്ചു ലോകമെന്പാടും പടർന്ന ഈ വൈറസിന് വാക്സിനേഷൻ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല എന്നതാണ് റിപ്പോർട്ട്. വൈറസ് ആണ് ഈ രോഗത്തിനെ മറ്റുള്ളവരിലേക്ക് പകർത്തുന്ന രോഗവാഹകൻ.

മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഈ വൈറസ് പകരുന്നു . മറ്റുള്ള പല വൈറസുകളെ അപേക്ഷിച്ചു ഈ വൈറസുകൾക്ക് വ്യാപിക്കുവാനുള്ള കഴിവ് വളരെ കൂടുതലാണ്. അതിനാൽ തന്നെ വളരെ വേഗം ഈ രോഗം പടർന്നു പിടിക്കുന്നു.വക്തിശുചിത്വം പാലിക്കുകയാണ് ഇവയെ നിയത്രിക്കുവാൻ ഇപ്പോൾ നമുക്കാവുന്നതു. അതിനാൽ തന്നെ എല്ലായ്‌പ്പോഴും കൈകൾ ഹാൻഡ് സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാൽ ഈ ഹാൻഡ് സാനിറ്റൈസറുകളുടെ ഉപയോഗം വളരെ കൂടിയ സാഹചര്യത്തിൽ ഇതു ഇപ്പോൾ എങ്ങും കിട്ടാനില്ല.

അതിനാൽ തന്നെ ഈ ഹാൻഡ് സാനിറ്റൈസറുകൾ. വളരെ എളുപ്പത്തിൽ വീടുകളിൽ ഉണ്ടാക്കുന്ന വിധം കാണിച്ചു തരുകയാണ് ഈ സെമിസ്റ്റെറി അധ്യാപകർ. ഇതിനു വേണ്ടത് എന്തൊക്കെ സാധനങ്ങൾ ആണെന്ന് പരിചയപ്പെടാം. അസോപ്രൊപൈൽ ആൽക്കഹോൾ, അലോവേര ജെൽ , ഗ്ലിസറിൻ, അൽമൗണ്ട് ഓയിൽ, വൈറ്റമിൻ E ടാബ്‌ലറ്റ്, എന്നിവയാണ്. ഇവയെല്ലാം തന്നെ എല്ലാ മെഡിക്കൽ സ്റ്റോറുകളിലും ലഭ്യമാണ്. ഇനി എങ്ങനെയാണു ഇതു തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അസോപ്രൊപൈൽ ആൽക്കഹോൾ 25 ml എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ അലോവേര ജെൽ ആഡ് ചെയ്യാം.

ശേഷം 2.5 ml ഗ്ലിസറിൻ ഇതിലേക്ക് ആഡ് ചെയ്തുകൊടുക്കണം. ഇനി ഇതിലേക്ക് കുറച്ചു തുള്ളി അൽമൗണ്ട് ഓയിൽ ഒഴിച്ചുകൊടുക്കണം. അവസാനമായി ഒരു വൈറ്റമിൻ ടാബ്‌ലറ്റ് കൂടി പൊട്ടിച്ചു ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി എടുക്കുക. ഏതു നിങ്ങൾക്ക് ഒഴിഞ്ഞ ഹാൻഡ് വാഷിന്റെ കുപ്പിയിലെ മറ്റോ മാറ്റി ഉപയോഗിക്കാവുന്നതാണ്. ഇതു ഉണ്ടാക്കുന്ന വിധം വീഡിയോ കണ്ടു കൂടുതൽ മനസിലാക്കാം. ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ ഷെയർ ചെയ്തു നിങ്ങളുടെ കുട്ടുകാരിലേക്ക് കൂടെ എത്തിക്കു.

Post Top Ad