പത്താം ക്ലാസ് യോ​ഗ്യർക്ക് കേന്ദ്രസർക്കാർ ജോലി , ഇന്റലിജൻസ് ബ്യൂറോയിൽ 677 ഒഴിവുകൾ ! - JOB PICK POINT

Hot

Post Top Ad

October 12, 2023

പത്താം ക്ലാസ് യോ​ഗ്യർക്ക് കേന്ദ്രസർക്കാർ ജോലി , ഇന്റലിജൻസ് ബ്യൂറോയിൽ 677 ഒഴിവുകൾ !

കേന്ദ്രസർക്കാരിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐബി) യിൽ പുതിയ തൊഴിൽ അവസരങ്ങൾ. സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടോർ ട്രാൻസ്‌പോർട്ട് (എസ്‌എ/എംടി), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (ജനറൽ) (എംടിഎസ്/ജനറൽ) എന്നീ തസ്തികകളിലേക്കായി ആകെ 677 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ഐബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷകൾ നൽകേണ്ടുന്നത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Intelligence Bureau (IB) SA and MTS Recruitment 2023 Notification നു താഴെയാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്. നോട്ടിഫിക്കേഷൻ സംബന്ധിച്ച വിവരങ്ങൾ പിഡിഎഫ് ആയാണ് വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്. റിക്രൂട്ട്മെന്റ് സംബന്ധിച്ച യാഗ്യതകൾ താഴെ നൽകുന്നു
സെക്യൂരിറ്റി അസിസ്റ്റന്റ് / മോട്ടോർ ട്രാൻസ്പോർട്ടിലേക്ക് 362 ഒഴിവുകളാണ് ഉള്ളത്. 10-ാം ക്ലാസ്, ഡൊമിസൈൽ സർട്ടിഫിക്കറ്റ്, മോട്ടോർ കാർ ലൈസൻസ്, 1 വർഷത്തെ ഡ്രൈവിങ് എക്സ്പീരിയൻസും മോട്ടോർ മെക്കാനിസത്തിൽ അറിവും, മോട്ടോർ സൈക്കിൾ ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് ഉദ്യോഗാർത്ഥിക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകൾ. General/ OBC/ EWS വിഭാഗക്കാർക്ക് 500 രൂപ ഫീസും SC/ ST/ PWD/സ്ത്രീകൾ എന്നിവർക്ക് 50 രൂപ ഫീസും അപേക്ഷ സമയത്ത് നൽകേണ്ടതായി വരും. ഓൺലൈനായാണ് തുക അടയ്ക്കേണ്ടത്. അപേക്ഷകർക്ക് വേണ്ട പരമാവധി പ്രായം 27 വയസ് ആണ്.
മൾട്ടി ടാസ്കിങ് സ്റ്റാഫിന് 315 ഒഴിവുകളാണ് ഉള്ളത്. 18- 25 വയസ് വരെ പ്രായമുള്ളവർക്ക് ഇതിനായി അപേക്ഷിക്കാനാകും. 10 -ാം ക്ലാസ് അല്ലെങ്കിൽ തതുല്യ യോഗ്യത, ഡൊമിസൈൽ സർട്ടിഫിക്കറ്റ്, മോട്ടോർ സൈക്കിൾ ഡ്രൈവിങ് ലൈസൻസ് എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. General/ OBC/ EWS
വിഭാഗക്കാർക്ക് 500 രൂപ ഫീസും SC/ ST/ PWD/സ്ത്രീകൾ എന്നിവർക്ക് 50 രൂപ ഫീസും അപേക്ഷ സമയത്ത് നൽകേണ്ടതായി വരും. ഓൺലൈനായാണ് തുക അടയ്ക്കേണ്ടത്. അപേക്ഷകർക്ക് വേണ്ട പരമാവധി പ്രായം 27 വയസ് ആണ്.
mha.gov.in എന്ന ഒഫീഷ്യൽ വെബ്സൈറ്റ് തുറന്ന് Intelligence Bureau (IB) Notification panel എന്ന ഓപ്ഷൻ എടുക്കുക. Intelligence Bureau IB Recruitment 2023 Notification ലേക്ക് നാവിഗേറ്റ് ചെയ്ത് Apply Online എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് അപേക്ഷിക്കാവുന്നതാണ്. യോഗ്യതയും മറ്റു കാര്യങ്ങളും കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.

Post Top Ad