പാൻ കാർഡും ആധാറും ലിങ്ക് ചെയ്യാൻ 3 മിനിറ്റ് മതി. - JOB PICK POINT

Hot

Post Top Ad

March 17, 2020

പാൻ കാർഡും ആധാറും ലിങ്ക് ചെയ്യാൻ 3 മിനിറ്റ് മതി.

നമുക്ക് എല്ലാവർക്കും തന്നെ പാൻകാർഡ് കാണും,പാൻകാർഡും ആധാറും തമ്മിലുള്ള ലിങ്കിംഗ് കുറച്ച് നാളുകളായി കേന്ദ്രഗവൺമെന്റ് നമ്മളോട് ആവശ്യപ്പെടുന്ന ഒന്നാണ്.കൂടുതൽ സുഗമമായ പണമിടപാടുകൾക്ക് വേണ്ടിയാണ് നമ്മളോട് ഇത് ആവശ്യപ്പെടുന്നത്.വിവിധങ്ങളായ കാരണങ്ങൾ കൊണ്ട് നമുക്ക് ഡേറ്റ് നീട്ടിതരികയായിരുന്നു.അപ്പോൾത്തന്നെ നമുക്ക് മനസ്സിലാക്കാം എത്രത്തോളം ആളുകൾ ഇനിയും ലിങ്ക് ചെയ്യാനുണ്ട് എന്ന്.കേവലം നിസാരമായി പലരും ഇത് കണക്കാക്കിയത് ആണ് ഏറ്റവും വലിയ കാരണം.നിലവിൽ ഫാസ്റ്റാഗിനെ സംബന്ധിച്ച് ഉണ്ടായ കോലാഹലങ്ങൾ.അതായത് ടോൾപ്ലാസത്തിലെ ഫാസ്റ്റാഗിനെ സംബന്ധിച്ച് ഇത് പോലെ തന്നെ ഗവൺമെന്റ് ആവശ്യപ്പെട്ടിട്ടും നടത്തിയില്ല.
പിന്നീട് അത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു.പാൻ കാർഡിനെ സംബന്ധിച്,പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാനുമായി കേവലം നിസാര സമയമേ ആവശ്യമായി വരുന്നുളളൂ.നമ്മുടെ കയ്യിലെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് തന്നെ ആധാർ നമ്പർ നൽകി പാൻ കാർഡുമായി ലിങ്ക് ചെയ്യാൻ സാധിക്കുന്നതാണ്.അത് മാത്രമല്ല, ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് ആദ്യമേ പരിശോധിച്ച് സ്റ്റാറ്റസ് ചെക്ക് ചെയ്ത് നോക്കാനും സാധിക്കും.ഇത് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതാണ്.ഇത് ലിങ്ക് ചെയ്യാത്തവർ ഇനിയുള്ള ട്രാൻസാക്ഷനുകൾക് 10,000 രൂപ വരെ പിഴ ഈടാക്കാൻ ആണ് കന്ദ്രഗവൺമെന്റ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.ആധായനികുതി വകുപ്പിൽ 272 ബി സെക്ഷൻ പ്രകാരം ഉള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് 10,000 രൂപയോളം പിഴ ചുമത്താൻ തീരുമാനിച്ചിട്ടുള്ളത്.അത് അവർ നടത്തുന്ന ഓരോ ട്രാൻസാക്ഷനും ഈ പിഴ അടയ്ക്കണം.നിലവിൽ നീട്ടിയ അവസാന തീയതി മാർച്ച് 31 വരെയാണ്.ഇതിന് മുൻപ് ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്യേണ്ടതാണ്.
വെറും 30 സെക്കൻഡ് അല്ലെങ്കിൽ 1 മിനുട്ട് വരെയേ ഇതിനായി ആവശ്യമുള്ളൂ.അക്ഷയ കേന്ദ്രങ്ങളിലും കോമൺ സർവ്വീസ് സെന്ററുകളിലും ഏകദേശം 10 മുതൽ 20 രൂപ നിരക്കിലും ഒക്കെ ആണ് ഫീസ് നിരക്കുള്ളത്.ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാത്ത പക്ഷം അക്കൗണ്ട് ഉടമ ഓരോ ഇടപാടിനും പിഴ ഈടാക്കുന്ന സാഹചര്യം ആണ് ഇപ്പോൾ ഉണ്ടാകാൻ പോകുന്നത്.അത് കൊണ്ട് തന്നെ സ്മാർട്ട്ഫോൺ ഉപയോഗിച്ചോ , അക്ഷയസെന്റർ വഴിയോ,കോമ ൺസർവീസ് സെന്റർ വഴിയോ ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.ഔദ്യോഗിക വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ആധാർ നമ്പർ നൽകിയാൽ കാപ്‌ചെ വരും. കാപ്‌ചേ വെരിഫൈ ചെയ്തതിന് ശേഷം, അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാൽ,ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്തതായി കൺഫർമേഷൻ മെസ്സേജ് വരും.ബാങ്കിൽ 50,000 രൂപക്ക് മുകളിൽ നിക്ഷേപമുള്ളവർക്കാണ് പാൻ കാർഡ് ആവശ്യമായി വരുന്നത്.നികുതി അടയ്ക്കുന്ന എല്ലാവർക്കും തന്നെ പാൻ കാർഡ് നിലവിൽ ഉള്ള സാഹചര്യത്തിലും പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ട ആവശ്യകത വളരെ അധികമാണ്.ആക്റ്റീവ് അല്ലാത്ത പാൻ കാർഡ് കയ്യിലുള്ളവരും ,കൈവശം വെച്ചിരിക്കുന്നവരും പുതുതായി പാൻ കാർഡിന് അപേക്ഷിക്കേണ്ടതില്ല.ആധാറുമായി ലിങ്ക് ചെയ്ത കഴിഞ്ഞാൽ പാൻ കാർഡുകൾ ആക്റ്റീവ് ആകുന്നതാണ്.തുടർന്നുള്ള ഓരോ ഇടപാടുകൾക്കും ആക്റ്റീവ് ആയ പാൻ കാർഡ് ഉപയോഗിക്കാം.
അല്ലാത്ത പക്ഷം സെൻട്രൽ ഗവൺമെന്റ് പറഞ്ഞിരിക്കുന്ന രീതിയിൽ ആദായ നികുതി വകുപ്പിന്റെ ക്രമപ്രകാരം ഉള്ള പിഴ നമ്മൾ കൊടുക്കേണ്ടി വരുന്നതാണ്. ബാങ്ക് അക്കൗണ്ട് എടുക്കാനോ ലൈസൻസ് എടുക്കാനോ,മറ്റെന്ത് ആവശ്യങ്ങൾക്ക് വേണ്ടിയോ പാൻകാർഡ് നൽകിയിട്ടുള്ളവർ പിഴ കൊടുക്കേണ്ടി വരില്ല.ഇപ്പോഴും അസാധുവായ പാൻകാർഡ് കൈവശമുള്ളവർ ആക്റ്റീവ് ആയ പാൻകാർഡ് എടുക്കാനും സാധിക്കും.അവസാന സമയം വളരെ അധികം കൊമ്ബ്ലികാഷനുകൾ ഉണ്ടാകും.കാരണം അപ്ഡേറ്റഡ് ആധാർ കാർഡും ,അതായത് ആധാറിലെ നമ്മൾ കൊടുത്ത പേരും,അതോടൊപ്പം പാൻകാർഡിലെ നമ്മൾ കൊടുത്ത പേരും മിസ്മാച്ചിങ് ആയി ഒരുപാട് പേർക് റിപ്പോർട്ട് ചെയ്യുന്നുണ്ട്.അത് കൊണ്ട് ആധാർ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.അപ്ഡേറ്റ് ചെയ്തത് കഴിഞ്ഞാൽ പിന്നീട് ഒരു ആഴ്ചയോളം എടുക്കും അപ്ഡേറ്റ് ചെയ്ത വേർഷൻ കയ്യിൽ കിട്ടാൻ.


Post Top Ad