പ്രധാന മന്ത്രി ആവാസ് യോജന പദ്ധതി - JOB PICK POINT

Hot

Post Top Ad

March 17, 2020

പ്രധാന മന്ത്രി ആവാസ് യോജന പദ്ധതി

ഭവന നിർമാണ പദ്ധതിയെ പറ്റി ബി ജെ പി നേതാവിനോട് ഒരുപാട് പേർ സംശയം ഉന്നയിക്കുകയും അതിന് അദ്ദേഹം കൊടുത്ത മറുപടി ബന്ധപ്പെടുത്തിയാണ് ഈ പോസ്റ്റ് വിവരിക്കുന്നത്.നരേന്ദ്ര മോഡി അധികാരത്തിൽ കയറിയതിന് ശേഷം അദ്ദേഹം പ്രഖ്യാപിച്ചത് 2022 ആകുന്നതോട് കൂടി ഇന്ത്യയിലെ എല്ലാ ജനകൾക്കും വീട് എന്ന പദ്ധതിയാണ്.ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലെയും ജനങ്ങൾക്ക് സ്വന്തമായി ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോട് കൂടി രൂപം കൊടുത്ത പദ്ധതിയാണ് പ്രധാന മന്ത്രി ആവാസ് യോജന.പ്രധാനമായും ഈ ഭവന പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത് കേന്ദ്ര സർക്കാറിനോടൊപ്പം തന്നെ സംസ്ഥാന സർക്കാരിനെ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തത്.
നമ്മുടെ നാട്ടിലെ ഏറ്റവും പാവപ്പെട്ടവരായ ആളുകൾ,ബി പി ൽ കാർഡുകളുള്ള ആളുകൾ ,അത്തരക്കാർക്ക് സമ്പൂർണമായി സൗജന്യമായി ഭാവന നിർമാണ പദ്ധതി എന്നാണ് ആദ്യം പ്രഖ്യാപിച്ചത്.ആദ്യം ഒന്നാം ഘട്ടം എന്ന നിലക്ക് കോറോപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ആയി സമ്പൂർണമായും ആളുകളെ കണ്ടെത്തുകയും ആദ്യ ഘട്ടം പൂർത്തിയായി കൊണ്ടിരിക്കുന്നു.രണ്ടാം ഘട്ടം പൂർത്തീകരണത്തിന്റെ ഭാഗമെന്ന നിലയ്ക്ക് പഞ്ചായത്ത് അടിസ്ഥാനങ്ങളിൽ വിവിധ നോഡൽ ഏജൻസികളും ഗ്രാമ സഭകളും ഒക്കെ ചേർന്ന് യോഗ്യതയുള്ളവരെ കണ്ടെത്താനുള്ള പ്രശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്.എല്ലാ ബി പി എൽ വിഭാഗക്കാർക്കും 100% സൗജന്യമായി 3 ലക്ഷം രൂപ വരെ കിട്ടുന്ന രീതിയിലാണ് ഈ പദ്ധതി രൂപീകരിച്ചിട്ടുള്ളത്.
അത് പോലെ തന്നെ സ്വച്ച് ഭാരത്തിന്റെ ഭാഗമായി ആ വീടിന് സജന്യമായി ശൗചാലയം നിർമിച്ച് കൊടുക്കുകയും ചെയ്യും.മാത്രമല്ല കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി തന്നെ സൗജന്യമായി വൈദ്യതി ലഭിക്കും.അത് പോലെ തന്നെ പ്രളയ സമയത്ത് വീട് നഷ്ടപ്പെട്ട എല്ലാ ആളുകൾക്കും വീട് നൽകുന്നതിനായി ഈ പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഒരു വിവേചനവുമില്ലാതെ എല്ലാ ഇന്ത്യക്കാർക്കും ഈ പദ്ധതി വഴി സഹായം ലഭിക്കും.എല്ലാ ബി പി എൽ കാർഡുള്ളവർക്ക് 100% സൗജന്യമായി 3 ലക്ഷം രൂപ വരെ കിട്ടുമെന്നതിനോടൊപ്പം തന്നെ മറ്റുള്ളവർക്കും,ഉദാഹരണത്തിന് 3 ലക്ഷം വാർഷിക വരുമാനം ഉള്ളവർക്ക് 6 ലക്ഷം രൂപ വരെ ഈ പദ്ധതി വഴി വായ്പ ലഭിക്കുന്നതായിരിക്കും.6 ലക്ഷം രൂപയുടെ വീട് നിർമിക്കുമ്പോൾ ഏകദേശം 2 ലക്ഷം രൂപയോളം സബ്സിഡി ലഭിക്കും. അത് പോലെ 12 ലക്ഷം 18 ലക്ഷം അങ്ങനെ എം ഐ ജി എൽ ഐ ജി എന്ന രീതിയിൽ വേർതിരിച്ചിട്ടുണ്ട് .ഇതിന്റെ ഭാഗമായി
ഒരാൾക്ക് എത്ര സ്‌കൊയർ ഫീറ്റ് വീട് പണിയാൻ പറ്റുമെന്ന കണക്കുണ്ട്..ഇതിനനനുസരിച്ചാണ് ലോൺ നൽകുന്നത്.ഇനി ഒരാൾ 40 ലക്ഷം രൂപയുടെ വീടാണ് പണിയുന്നതെങ്കിൽ 18 ലക്ഷം രൂപ വരെയുള്ള വീടിന് സമ്പൂർണമായി തന്നെ സബ്‌സിഡി ലഭിക്കും.ആ 18 ലക്ഷം രൂപയ്ക്ക് എത്ര പലിശയാണോ വരുന്നത്,ആ പലിശ അവർ അടച്ചാൽ മതിയാകും.ഏകദേശം 20 വർഷമാണ് ഇതിന്റെ കാലാവധി.70 വയസ്സിൽ താഴെയുള്ളവർക്കാണ് ഈ വീടുകൾ ലഭിക്കുന്നത്.അതോടൊപ്പം തന്നെ രണ്ടോ മൂന്നോ മക്കളെ ഓരോ യൂണിറ്റ് ആയി കണക്കാക്കും,അങ്ങനെ അവർക്കും അപേക്ഷിക്കാവുന്നതാണ്.അവർക്കും ഈ ലോൺ ഉപയോഗപ്പെടുത്താൻ സാധിക്കും.കൂടുതൽ സംശയങ്ങൾക്കും മറ്റും ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അപ്ലിക്കേഷൻ വഴിയോ ചോദിക്കാവുന്നതാണ്.വീഡിയോ കണ്ടു കൂടുതലായി മനസിലാക്കാം.

Post Top Ad