കൊറോണ വൈറസ് പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ? ഹൃദ്രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ? - JOB PICK POINT

Hot

Post Top Ad

March 16, 2020

കൊറോണ വൈറസ് പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ? ഹൃദ്രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ?

കൊറോണ വൈറസ് (COVID-19) ബാധ മൂലം ലോകം ഒന്നടങ്കം ഭീതിയിലാണ്. പെട്ടെന്നു പടരുന്ന വൈറസ് ആയതിനാലാണ് ഭയപ്പാടേറുന്നത്. എന്നാല്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയും ലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുകയും ചെയ്താല്‍ കൊറോണയെ അകറ്റി നിര്‍ത്താം. ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെതന്നെ വൈറസിനെ പ്രതിരോധിക്കാനാകും. 
കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് കൊറോണ ബാധ ആകുലത സൃഷ്ടിക്കുന്ന ഈ സമയത്ത് എടുക്കേണ്ട മുന്‍കരുതലുകള്‍ പങ്കുവച്ചിരിക്കുന്നത്. 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ
  • വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം. 
  • ഇടയ്ക്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കണം. 
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാലയോ മറ്റ് വസ്ത്രഭാഗങ്ങളോ ഉപയോഗിച്ച് മറയ്ക്കണം. 
  • കൈകളില്‍ അഴുക്ക് കണ്ടാല്‍ ഉടന്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. അല്ലാത്ത സമയങ്ങളില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ്വാഷ് ഉപയോഗിച്ച് കൈകള്‍ വൃത്തിയായി സൂക്ഷിക്കുക. 
  • ഉപയോഗിച്ച ടിഷ്യൂ പേപ്പറുകളും തൂവാലകളും അലസമായി വലിച്ചെറിയരുത്. 
  • അസ്വസ്ഥതകളോ രോഗലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.
കൊറോണ വൈറസ് (Corona Virus) പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ? കൊറോണ വൈറസ് ഹൃദ്രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ? Dr.P.P. Mohammed Musthafa (Managing Director and Chief Cardiologist at Metromed International Cardiac Centre Calicut) വിശദീകരിക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കളുടെ അറിവിലേക്ക് ഷെയർ ചെയ്യുക.. കൊറോണ വിഷയത്തിൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാന ഇൻഫർമേഷൻ ആണിത്

Post Top Ad