JOB PICK POINT

JOB PICK POINT

Hot

Post Top Ad

Post Top Ad

October 12, 2023

പത്താം ക്ലാസ് യോ​ഗ്യർക്ക് കേന്ദ്രസർക്കാർ ജോലി , ഇന്റലിജൻസ് ബ്യൂറോയിൽ 677 ഒഴിവുകൾ !

8:24 PM
കേന്ദ്രസർക്കാരിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐബി) യിൽ പുതിയ തൊഴിൽ അവസരങ്ങൾ. സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടോർ ട്രാൻസ്‌പോർട്ട് (എസ്‌എ/എംടി), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (ജനറൽ) (എംടിഎസ്/ജനറൽ) എന്നീ തസ്തികകളിലേക്കായി ആകെ 677 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ഐബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷകൾ നൽകേണ്ടുന്നത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Intelligence Bureau (IB) SA and MTS Recruitment 2023 Notification നു താഴെയാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്. നോട്ടിഫിക്കേഷൻ സംബന്ധിച്ച വിവരങ്ങൾ പിഡിഎഫ് ആയാണ് വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്. റിക്രൂട്ട്മെന്റ് സംബന്ധിച്ച യാഗ്യതകൾ താഴെ നൽകുന്നു
സെക്യൂരിറ്റി അസിസ്റ്റന്റ് / മോട്ടോർ ട്രാൻസ്പോർട്ടിലേക്ക് 362 ഒഴിവുകളാണ് ഉള്ളത്. 10-ാം ക്ലാസ്, ഡൊമിസൈൽ സർട്ടിഫിക്കറ്റ്, മോട്ടോർ കാർ ലൈസൻസ്, 1 വർഷത്തെ ഡ്രൈവിങ് എക്സ്പീരിയൻസും മോട്ടോർ മെക്കാനിസത്തിൽ അറിവും, മോട്ടോർ സൈക്കിൾ ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് ഉദ്യോഗാർത്ഥിക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകൾ. General/ OBC/ EWS വിഭാഗക്കാർക്ക് 500 രൂപ ഫീസും SC/ ST/ PWD/സ്ത്രീകൾ എന്നിവർക്ക് 50 രൂപ ഫീസും അപേക്ഷ സമയത്ത് നൽകേണ്ടതായി വരും. ഓൺലൈനായാണ് തുക അടയ്ക്കേണ്ടത്. അപേക്ഷകർക്ക് വേണ്ട പരമാവധി പ്രായം 27 വയസ് ആണ്.
മൾട്ടി ടാസ്കിങ് സ്റ്റാഫിന് 315 ഒഴിവുകളാണ് ഉള്ളത്. 18- 25 വയസ് വരെ പ്രായമുള്ളവർക്ക് ഇതിനായി അപേക്ഷിക്കാനാകും. 10 -ാം ക്ലാസ് അല്ലെങ്കിൽ തതുല്യ യോഗ്യത, ഡൊമിസൈൽ സർട്ടിഫിക്കറ്റ്, മോട്ടോർ സൈക്കിൾ ഡ്രൈവിങ് ലൈസൻസ് എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. General/ OBC/ EWS
വിഭാഗക്കാർക്ക് 500 രൂപ ഫീസും SC/ ST/ PWD/സ്ത്രീകൾ എന്നിവർക്ക് 50 രൂപ ഫീസും അപേക്ഷ സമയത്ത് നൽകേണ്ടതായി വരും. ഓൺലൈനായാണ് തുക അടയ്ക്കേണ്ടത്. അപേക്ഷകർക്ക് വേണ്ട പരമാവധി പ്രായം 27 വയസ് ആണ്.
mha.gov.in എന്ന ഒഫീഷ്യൽ വെബ്സൈറ്റ് തുറന്ന് Intelligence Bureau (IB) Notification panel എന്ന ഓപ്ഷൻ എടുക്കുക. Intelligence Bureau IB Recruitment 2023 Notification ലേക്ക് നാവിഗേറ്റ് ചെയ്ത് Apply Online എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് അപേക്ഷിക്കാവുന്നതാണ്. യോഗ്യതയും മറ്റു കാര്യങ്ങളും കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
Read More

April 7, 2022

കേരള റബ്ബർ ബോർഡിൽ പുതിയ വിജ്ഞാപനം

1:23 AM


📘PSC വഴി അല്ലാതെ ഈ ജോലികൾക്ക് അപേക്ഷിക്കാം

📘ഫീൽഡ് ഓഫീസർ തസ്തികയിൽ 34 ഒഴിവുകൾ

📘 മാസം 34,800 വരെ ശമ്പളം

📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക👇


🔗 Apply now


📱 അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !

Read More

March 25, 2020

കോവിഡ് ബേധമായ ആളുകളുടെ രക്തം രോഗിക്ക് നൽകിയുള്ള പരീക്ഷണം. സുപ്രധാന അനുമതി നൽകി US എഫ്.ഡി.എ

12:41 AM
കൊറോണ വൈറസ് ബാധിച്ച രോഗികൾക്ക് രോഗത്തെ മറികടന്നവരിൽ നിന്ന് രക്തം നല്‍കാന്‍ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകും. ചൊവ്വാഴ്ച അംഗീകരിച്ച പുതിയ എമർജൻസി പ്രോട്ടോക്കോൾ അനുസരിച്ചു രോഗത്തെ അതിജീവിച്ചവരിൽ നിന്ന് രക്തം നൽകാൻ ഡോക്ടർമാരെ അധികാരപ്പെടുത്തി.
സുഖം പ്രാപിച്ചവരുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത ആന്റിബോഡികൾ അടങ്ങിയ പ്ലാസ്മ ഉപയോഗിച്ച് കൊറോണ വൈറസ് രോഗികൾക്ക് ചികിത്സ ആരംഭിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എഫ്ഡിഎയുടെ തീരുമാനം പുറത്തിറങ്ങിയത്.
ചികിത്സയെ കൺവോള്യൂസെന്റ് പ്ലാസ്മ എന്ന് വിളിക്കുന്നു. ആധുനിക വാക്സിനുകൾക്കും ആൻറിവൈറൽ മരുന്നുകൾക്കും മുമ്പുള്ള കാലഘട്ടത്തിൽ, 1918 ലെ ഒരു പകർച്ചവ്യാധിയിൽ ഇത് പ്രയോഗിച്ചിരുന്നു.
കൂടുതൽ ചികിത്സാരീതികൾ വികസിപ്പിക്കുന്നതുവരെ കൊറോണ വൈറസിനെ നേരിടാനുള്ള ഏറ്റവും നല്ല പ്രതീക്ഷ ഇതായിരിക്കുമെന്ന് ചില വിദഗ്ധർ വാദിക്കുന്നു.
തീർച്ചയായും ഇത് പ്രയോജനപ്പെടും എന്നാണ് വിശ്വസം. വാഷിംഗ്ടൺ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ജെഫ്രി ഹെൻഡേഴ്സൺ പറഞ്ഞു: “ഇത് ഒരു പുതിയ ആശയമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗബാധിതരായ ആളുകളുടെ രക്തത്തിൽ നിന്നുള്ള ആന്റിബോഡികളുടെ നിർമ്മാണം ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. 2002 ൽ SARS പൊട്ടിപ്പുറപ്പെട്ടപ്പോൾ ചൈന ഈ രീതി ഉപയോഗിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. അതിലൂടെ ഫലം ലഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

Read More

കോവിഡ് ചെറുപ്പക്കാര്‍ക്കും വരാം.. മരണകാരണം ആയേക്കാം.. ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്

12:40 AM
കൊവിഡ് വൈറസ് ബാധ മൂലം ചെറുപ്പക്കാര്‍ക്കും മരണസാധ്യതയെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കൊവിഡ് മരണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത് പ്രായമായവരിലാണ്. അതുകൊണ്ട് തന്നെ മുതിര്‍ന്നവരാണ് കൊവിഡിന് പെട്ടെന്ന് കീഴ്‍പ്പെടുന്നതെന്നും ചെറുപ്പക്കാര്‍ സുരക്ഷിതരാണെന്നുമുള്ള തോന്നലുണ്ട്.
ചെറുപ്പക്കാര്‍ കോവിഡിന് അതീതരാണെന്ന ധാരണ തിരുത്തണമെന്ന് ലോകാരോഗ്യസംഘടന . ഈ തെറ്റിദ്ധാരണ സമ്പര്‍ക്ക നിയന്ത്രണം ലംഘിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം പറഞ്ഞു. ചെറുപ്പക്കാരിലും രോഗം മരണകാരണമാവുന്നുണ്ടെന്ന് മനസിലാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്താകമാനം കൊവിഡ് ബാധിച്ച് 18,907 പേരാണ് ഇതുവരെ മരിച്ചത്. 6,820 പേരാണ് ഇറ്റലിയിൽ മരിച്ചത്. 69,176 പേർക്ക് ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചു. . ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 4,22,829 കടന്നു. മലേഷ്യയിലും ഇസ്രായേലിലും , ഈജിപ്തിലും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ 54,867 പേർക്ക് രോഗം സ്ഥിരീകരിച്ചു. ബ്രിട്ടൻ സമ്പൂര്‍ണ്ണ സമ്പര്‍ക്ക വിലക്ക് പ്രഖ്യാപിച്ചു. എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉത്തരവിട്ടു.

Read More

കൊറോണ വന്ന വ്യക്തിയുടെ വാക്കുകൾ വൈറൽ ആകുന്നു.. എല്ലാവരും വായിക്കുക.

12:38 AM
“അങ്ങനെ എനിക്കും കൊറോണ പിടിപെട്ടു. ആദ്യത്തെ result. +ve ആയിരുന്നു.. പിന്നീട് രണ്ടാമത്തെ ചെക്കിങ്ങിലും മൂന്നാമത്തെ ചെക്കിങ്ങിലും നെഗറ്റീവ് ആയി. ഇപ്പോൾ കോറോണയുടെ പിടിയിൽ നിന്നും രെക്ഷപെട്ടു. പെട്ടെന്ന് മാറിയത് തന്നെ ഇവിടുത്തെ ഹോസ്പിറ്റലിന്റെ കഴിവുകൊണ്ടാണ്. സ്വദേശി എന്നോ പ്രവാസിയെന്നോ ഒരു വേര്തിരിവും ഇല്ലാതെ എല്ലാവര്ക്കും ഒരുപോലെ പരിഗണന തരുന്ന ഈ നാട് (ഖത്തർ )എത്ര നന്ദി പറഞ്ഞാലും തീരില്ല.
എനിക്ക് പറയാനുള്ളത് എല്ലാവര്ക്കും വരാതെ സൂക്ഷിക്കുക. നമ്മുടെസർക്കാരും ആരോഗ്യവകുപ്പും പറയുന്നത് പോലെ അനുസരിക്കുക. ഒരു രോഗം വന്നു ചികിത്സിക്കലിലും നല്ലതു അത് വരാതെ സൂക്ഷിക്കുക. ഇത് വന്നവരോട് എനിക്ക് പറയാനുള്ളത് ഒട്ടും പേടിക്കേണ്ട കാര്യമില്ല. ഡോക്ടർ പറയുന്നത് പോലെ അതേ പടി അനുസരിച്ചാൽ പെട്ടെന്ന് തന്നെ മാറിക്കിട്ടും..ഈ അസുഖം പിടിപെട്ട ലോകത്തെ എല്ലാവര്ക്കും പെട്ടെന്ന് തന്നെ അസുഖം ഭേദപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട്. ..”
എന്ന് Safeer Irumbuzhi

Read More

March 20, 2020

ഒരു അടിപൊളി എയർ കൂളർ വീട്ടിൽ ഉണ്ടാക്കാം വെറും 1000 രൂപക്ക്

4:23 AM

നമ്മുടെ കേരളത്തില്‍ കൊടും ചൂടാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അനുഭവപ്പെടുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ പോലെ തന്നെ ഇപ്പോള്‍ ഉണ്ടാകുന്ന ചൂട് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്. മുൻപ് കാലങ്ങളില്‍ നമ്മുടെ നാട്ടില്‍ വേനല്‍ കാലം വരുമ്പോൾ ഉണ്ടാകുന്ന ചൂട് ഒരു പരിധിവരെ നമുക്ക് സഹിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അസഹനീയമാണ് ഇപ്പോള്‍ വേനല്‍ കാലം വന്നാല്‍ അനുഭവപ്പെടുന്ന ചൂട്. ചൂട് എന്ന് പറഞ്ഞാല്‍ പോര കൊടുംചൂട് എന്ന് തന്നെ പറയേണ്ടി വരും. നേരം ഉച്ച ആയിക്കഴിഞ്ഞാല്‍ പിന്നെ വീടുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. വീട് ഓടിന്‍റെ അല്ലെങ്കില്‍ പിന്നെ പറയുകയും വേണ്ട. കോൺക്രീറ്റ് വീടുകളിലും ഇപ്പോൾ ഇരിക്കാനും കഴിയില്ല അത്രയ്ക്കും വലിയ ചൂടാണ് അനുഭവപ്പെടുന്നത്. നമ്മുടെ വീട്ടില്‍ ഉപയോഗിക്കുന്ന ഫാനിന്‍റെ കാറ്റ് പോലും ചൂടായി മാറി. രാത്രി ഒരുപാട് നേരം ഫാന്‍ കാറ്റ് കൊണ്ടാല്‍ വരുന്ന വേറെയും അസൂഖങ്ങള്‍. മാത്രമല്ല തുടര്‍ച്ചയായി ഫാന്‍ ഓണക്കിയാല്‍ റൂമില്‍ നിറയെ ചൂട് കാറ്റും നിറയും. എന്നാൽ ഇതിനു പരിഹാരമായി വീട്ടില്‍ ഒരു എ സി വെക്കാമെന്ന് വെച്ചാല്‍ വില കാരണം അതിനും കഴിയില്ല. എന്നാല്‍ വളരെ തുച്ഛമായ വിലയില്‍ ഒരു എ സിനമുക്കും വെക്കാം . അതെ റൂമില്‍ തണുപ്പ നിറയാന്‍ നമുക്കൊരു കൂളര്‍ ഉണ്ടാകാം ഇത് സാധാരണ എ സി തരുന്ന അത്രയും തണുപ്പ ലഭിക്കില്ല എങ്കിലും ഈ ചൂടില്‍ നിന്നും രക്ഷ നേടാന്‍ വളരെ കുറഞ്ഞ ചിലവില്‍ ഈ കൂളര്‍ നമ്മളെ സഹായിക്കും. ഇത് നമുക്ക് തന്നെ ഉണ്ടാക്കാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍ മാത്രം വാങ്ങിയാല്‍ മതിയാകും. അതുകൊണ്ട് തന്നെ ചെലവ് വളരെ കുറവായിരിക്കും. മാത്രമല്ല കൂടുതല്‍ ഗുണമേന്മയും ലഭിക്കും പെട്ടന്ന് കേടുവരാതെ കൂടുതല്‍ കാലം ഉപയോഗിക്കുകയും ചെയ്യാം. ഇത് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുന്നത് സാധാരണക്കാര്‍ക്ക് തന്നെയാണ്. കാരണം വീട്ടില്‍ ചൂട് കാരണം എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന വീടുകാര്‍ക്ക് വളരെ കുറഞ്ഞ ചിലവില്‍ റൂം നിറയെ തണുപ്പ ലഭിക്കുന്ന കൂളര്‍ സ്വന്തമായി ഉണ്ടാക്കാന്‍ കഴിയും.
ആര്‍ക്കും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പഠിക്കാവുന്ന രീതിയിലാണ് ഈ വ്യക്തി കാര്യങ്ങള്‍ വിശദീകരിക്കുന്നത്. തീര്‍ച്ചയായും നിങ്ങൾക്കും ഇതു ശ്രെമിക്കാം. ചൂട് കാരണം ഉറങ്ങാന്‍ കഴിയാത്ത നിരവധി വീട്ടുകാര്‍ക്ക് ഉപകാരപ്പെടും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇത് ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ സുരക്ഷ എപ്പോഴും ഉറപ്പ് വരുത്തുക. കുട്ടികൾ ആണെങ്കിൽ മുതിര്‍ന്നവരുടെ സാനിധ്യത്തില്‍ മാത്രം ഇത് ഉണ്ടാക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇത് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ അത്തരത്തില്‍ ഉള്ളതാണ് അതിനാൽ തന്നെ നല്ലപോലെ ശ്രദ്ധിക്കണം. ഇത് നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് തോന്നിയാല്‍ അഭിപ്രായം അറിയിക്കാന്‍ വിട്ടുപോകരുത്. തുടർന്നും ഇതുപോലെയുള്ള ഉപകാരപ്രദമായ അറിവുകൾ നിങ്ങൾക്ക് ലഭിക്കുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്തു ഫോളോ ചെയ്യൂ. ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ ഷെയർ ചെയ്തു നിങ്ങളുടെ കുട്ടുകാരിലേക്ക് കൂടെ എത്തിക്കു. മറ്റുള്ളവർക്കും ഉപകാരപ്രദമാകട്ടെ.




Read More

Post Top Ad