JOB PICK POINT

Hot

Post Top Ad

March 18, 2020

കശുവണ്ടിപ്പരിപ്പ് റോസ്റ്റ് ചെയ്ത് വിൽപന.

4:21 AM
നമ്മുടെ നാട്ടിൽ കിട്ടുന്നതിൽ വെച്ച് വില കൂടിയ ചില സാധനങ്ങളിൽ ഒന്നാണ് കശുവണ്ടിപ്പരിപ്പ്.ഒട്ടേറെ ഗുണങ്ങളും നല്ല രുചിയുമുള്ള ഇത് ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഉപയോഗിക്കാറുണ്ട്.വില കൂടിയതൽ ആണെങ്കിലും കശുവണ്ടിപ്പരിപ്പ് ഒഴിവാക്കാറില്ല. ഇപ്പോൾ നാട്ടിൽ ചെയ്യാൻ പറ്റിയ സിമ്പിൾ ആയതും മികച്ച നേട്ടം കൈവരിക്കാൻ ആകുന്നതുമായ ഒരു ബിസിനസ് ആണ് കശുവണ്ടിപ്പരിപ്പ് റോസ്റ്റ് ചെയ്ത് ആകർഷകമായ പായ്ക്കറ്റിലാക്കി വിൽക്കുന്നത്.ഇതിന്റെ വിപണിസാധ്യത കൂടുതലാണെന്നാണ് പറയപ്പെടുന്നത്.സ്വയംതൊഴിൽ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല സംരംഭമാണ്.സാങ്കേതികമായി വലിയ മുടക്കുമുതലിന്റെ ആവശ്യം ഈ സംരംഭത്തിന് ഇല്ല.എങ്ങനെയാണ് ചെയ്യേണ്ടതെന്നും മറ്റു കണക്കു വിവരങ്ങളും എല്ലാം താഴെ കൊടുത്തിട്ടുണ്ട്.വായിച്ച് മനസ്സിലാക്കിയ ശേഷം കൂട്ടുകാരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.
എങ്ങനെയാണ് ഇത് ചെയ്യുന്നതെന്ന് നോക്കാം.നമ്മുടെ നാട്ടിലും കേരളത്തിലുമെല്ലാം കശുവണ്ടി ചുട്ട് തല്ലി പരിപ്പെടുക്കുന്ന ധാരാളം ചെറിയ സംരംഭങ്ങൾ ഉണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് അണ്ടിപ്പരിപ്പ് വാങ്ങിയാൽ അത് സുലഭമായ വിലയിൽ ലഭിക്കും . അത്തരം സ്ഥാപനങ്ങളിൽ നിന്നും അണ്ടിപ്പരിപ്പ് വാങ്ങി വീട്ടിൽ കൊണ്ട് വന്ന് വറുത്ത് ആവശ്യമെങ്കിൽ ഏതെങ്കിലും ഫ്ലേവർ ചേർത്ത് കണ്ടെയ്നറുകളിലാക്കി വിൽന്ന ബിസിനസിനെ പറ്റിയാണ് പറയുന്നത്. ഫ്ലേവർ ചേർക്കാൻ വേണ്ടി ഒന്നുകിൽ ഫ്ലേവർ ചേർത്ത എണ്ണയിട്ടു വറുക്കുകയോ അല്ലെങ്കിൽ കശുവണ്ടി പരിപ്പ് വറുത്തു കഴിഞ്ഞ ശേഷം ഫ്ലേവർ സ്പ്രേ ചെയ്യുകയോ ആകാം. തക്കാളി, വെളുത്തുള്ളി, കുരുമുളക്, ഇഞ്ചി തുടങ്ങിയവയുടെ വിവിധ ഫ്ലേവറുകൾ ചേർക്കാൻ സാധിക്കും
ഇത് ചെയ്യുമ്പോ നമ്മൾ പ്രധാനമായും ചെയ്യേണ്ട ഒരു കാര്യം എന്തെന്നാൽ വാങ്ങുന്ന കശുവണ്ടിപ്പരിപ്പ് നന്നായി വൃത്തിയാക്കി പൊടിയും മറ്റും കളഞ്ഞ ശേഷം മാത്രം റോസ്റ്റ് ചെയ്യണം. റോസ്‌റ് ചെയ്യുന്നത് എങ്ങനെ വേണമെങ്കിലും ആകാം അതായത് എണ്ണയിലിട്ടും അല്ലാതെയും ചെയ്യാം. ഫ്ലേവർ ഏതെങ്കിലും ഇഷ്ടമുള്ളത് ചേർക്കാ൦ പക്ഷെ പ്രിസർവേറ്റീവോ കളറോ ചേർക്കരുത്. ആവശ്യത്തിന് മാത്രം ഉപ്പു ചേർത്ത്, ചൂടാറിക്കഴിയുമ്പോൾ വൃത്തിയുള്ളതും ആകർഷണീയവുമായ പാക്കറ്റുകളിലോ കുപ്പികളിലോ പായ്ക്ക് ചെയ്യുക.ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ, പലചരക്കു കടകൾ, ഹോട്ടലുകൾ തുടങ്ങി നിരവധി കച്ചവട സ്ഥാപനങ്ങളിൽ നല്ല വിൽപനസാധ്യത ഇതിനുണ്ട് . നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും കശുവണ്ടിപ്പരിപ്പിനു നല്ല ഡിമാൻഡാണ്.അത് കൊണ്ട് തന്നെ വിതരണക്കാരെ കണ്ടെത്താനും വലിയ ബുദ്ധിമുട്ടുണ്ടാകില്ല.

ചെലവ് കണക്കുകളും ആവശ്യമുള്ള സാധനങ്ങളും ഒക്കെ എങ്ങനെയെന്ന് നോക്കാം.ആവശ്യമുള്ള കെട്ടിടം 200 ചതുരശ്ര അടിയും നല്ല വൃത്തിയുള്ളതും ,പിന്നെ ആവശ്യമായ മെഷിനറികൾ എന്തൊക്കെ എന്ന് നോക്കാം.ഫ്രയിങ് പാൻ ഉൾപ്പെടെയുള്ള പാത്രങ്ങളും ഉപകരണങ്ങളും,ഏകദേശം 20,000 രൂപയോളം ചിലവ്,
12,000 രൂപയോളം വില വരുന്ന വേയിങ് ബാലൻസും സീലിങ് മെഷീനും ഫർണിച്ചറുകളും അങ്ങനെ ആകെ മൊത്തം 32,000 രൂപ.ഫ്ലേവറുകൾ 2,000 രൂപ,പായ്ക്കിങ് സാമഗ്രികൾ 2,000 രൂപ,തേയ്മാനം, വാടക, പലിശ തുടങ്ങിയവ രെല്ലാം ചേർത്ത് 1,000 രൂപ അങ്ങനെ അകെ 69,000 രൂപ.ആകെ നിക്ഷേപം എത്രയ്ക്കുമെന്ന് നോക്കാം.സ്ഥിരനിക്ഷേപം 32,000 രൂപയും ആവർത്തന നിക്ഷേപം: 69,000 രൂപയുമാണ്,അങ്ങനെ ഈ ബിസിനസ് തുടങ്ങാൻ മൊത്തത്തിൽ വേണ്ട തുക 1,01,000 രൂപ ഓരോമാസവും കിട്ടുന്ന അറ്റാദായം എത്രയെന്ന് നോക്കിയാലോ.10 ദിവസത്തെ വിറ്റുവരവ് (90 കിലോഗ്രാം 1,100 രൂപ നിരക്കിൽ വിൽക്കുമ്പോൾ) 99,000 രൂപ കിട്ടും .അങ്ങനെ 10 ദിവസത്തെ അറ്റാദായം30,000 രൂപയായിരിക്കും.അങ്ങനെ കൂട്ടുമ്പോൾ ഒരു ദിവസത്തെ അറ്റാദായം 3,000 ഒരു മാസം മൊത്തത്തിൽ 75,000 രൂപയും കിട്ടും
Read More

ഹാൻഡ് സാനിറ്റൈസറുകൾ വളരെ എളുപ്പത്തിൽ വീടുകളിൽ ഉണ്ടാക്കുന്ന വിധം

2:08 AM

കൊറോണ ഇന്ന് ലോകം മൊത്തം കീഴ്‌പ്പെടുത്തികൊണ്ടിരിക്കുകയാണ് ഇപ്പോൾ അത് നമ്മുടെ കേരളത്തിലും എത്തിയിരിക്കുന്നു. മുൻപ് വന്ന നിപ്പയെ നാം കീഴ്പ്പെടുത്തിയതാണ്. അതിനാൽ തന്നെ നമുക്ക് ജാഗ്രത വേണമെങ്കിലും ആശങ്ക പെടേണ്ട കാര്യമില്ല. നമ്മുടെ ആരോഗ്യ രംഗം അത്രയ്ക്ക് അതീവ ജാഗരൂകരായിരിക്കുകയാണ്. ചൈനയിൽ ഉത്ഭവിച്ചു ലോകമെന്പാടും പടർന്ന ഈ വൈറസിന് വാക്സിനേഷൻ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല എന്നതാണ് റിപ്പോർട്ട്. വൈറസ് ആണ് ഈ രോഗത്തിനെ മറ്റുള്ളവരിലേക്ക് പകർത്തുന്ന രോഗവാഹകൻ.

മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഈ വൈറസ് പകരുന്നു . മറ്റുള്ള പല വൈറസുകളെ അപേക്ഷിച്ചു ഈ വൈറസുകൾക്ക് വ്യാപിക്കുവാനുള്ള കഴിവ് വളരെ കൂടുതലാണ്. അതിനാൽ തന്നെ വളരെ വേഗം ഈ രോഗം പടർന്നു പിടിക്കുന്നു.വക്തിശുചിത്വം പാലിക്കുകയാണ് ഇവയെ നിയത്രിക്കുവാൻ ഇപ്പോൾ നമുക്കാവുന്നതു. അതിനാൽ തന്നെ എല്ലായ്‌പ്പോഴും കൈകൾ ഹാൻഡ് സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാൽ ഈ ഹാൻഡ് സാനിറ്റൈസറുകളുടെ ഉപയോഗം വളരെ കൂടിയ സാഹചര്യത്തിൽ ഇതു ഇപ്പോൾ എങ്ങും കിട്ടാനില്ല.

അതിനാൽ തന്നെ ഈ ഹാൻഡ് സാനിറ്റൈസറുകൾ. വളരെ എളുപ്പത്തിൽ വീടുകളിൽ ഉണ്ടാക്കുന്ന വിധം കാണിച്ചു തരുകയാണ് ഈ സെമിസ്റ്റെറി അധ്യാപകർ. ഇതിനു വേണ്ടത് എന്തൊക്കെ സാധനങ്ങൾ ആണെന്ന് പരിചയപ്പെടാം. അസോപ്രൊപൈൽ ആൽക്കഹോൾ, അലോവേര ജെൽ , ഗ്ലിസറിൻ, അൽമൗണ്ട് ഓയിൽ, വൈറ്റമിൻ E ടാബ്‌ലറ്റ്, എന്നിവയാണ്. ഇവയെല്ലാം തന്നെ എല്ലാ മെഡിക്കൽ സ്റ്റോറുകളിലും ലഭ്യമാണ്. ഇനി എങ്ങനെയാണു ഇതു തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അസോപ്രൊപൈൽ ആൽക്കഹോൾ 25 ml എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ അലോവേര ജെൽ ആഡ് ചെയ്യാം.

ശേഷം 2.5 ml ഗ്ലിസറിൻ ഇതിലേക്ക് ആഡ് ചെയ്തുകൊടുക്കണം. ഇനി ഇതിലേക്ക് കുറച്ചു തുള്ളി അൽമൗണ്ട് ഓയിൽ ഒഴിച്ചുകൊടുക്കണം. അവസാനമായി ഒരു വൈറ്റമിൻ ടാബ്‌ലറ്റ് കൂടി പൊട്ടിച്ചു ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി എടുക്കുക. ഏതു നിങ്ങൾക്ക് ഒഴിഞ്ഞ ഹാൻഡ് വാഷിന്റെ കുപ്പിയിലെ മറ്റോ മാറ്റി ഉപയോഗിക്കാവുന്നതാണ്. ഇതു ഉണ്ടാക്കുന്ന വിധം വീഡിയോ കണ്ടു കൂടുതൽ മനസിലാക്കാം. ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ ഷെയർ ചെയ്തു നിങ്ങളുടെ കുട്ടുകാരിലേക്ക് കൂടെ എത്തിക്കു.

Read More

March 17, 2020

തൊഴിൽ അന്ന്വേഷിക്കുന്നവർക്ക് സൗജന്യ സേവനം.

11:15 PM
കൊച്ചി: തൊഴിൽ അന്വേഷിക്കുന്ന എല്ലാ ഉദ്യോഗാർഥികളും ഇനി കൊച്ചിയിലേക്ക് വായോ. ഇവിടെ നിങ്ങളെ സഹായിക്കാനായി ഒരു ജോബ് സെന്‍റർ ഉണ്ട്. “വായോ ജോബ് സെന്‍റർ ” എന്നാണ് അതിന്റെ പേര്. കൊച്ചി കടവന്ത്രയിൽ മെട്രോ സ്റ്റേഷന് സമീപമാണ് ഈ സ്ഥാപനം നിൽക്കുന്നത്. ഒരു ജോലി തിരയുന്നവർക്ക് തികച്ചും സൗജന്യസേവനമാണ് ഇവിടെ നിന്ന് ലഭിക്കുന്നത് . നിലവിലുള്ള തൊഴിൽ അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗാർഥികൾക്ക് കൈമാറുകയാണ് ചെയ്യുന്നത്.
ഇവിടെ നിങ്ങൾക്ക് രജിസ്ട്രേഷൻ ഫീസോ വിവരങ്ങളോ നൽകണമെന്നില്ല. തികച്ചും സൗജന്യമായി തന്നെ വായോ ജോബ് സെന്‍ററിൽ എത്തുന്നവർക്ക് അനുയോജ്യമായ ജോലി അവസരങ്ങളുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്. ജോലിയും അതിന്റെ വിവരങ്ങളുമെല്ലാം ബോർഡിൽ ഇട്ടിട്ടുണ്ടാകും.തൊഴിൽധാതാവിനും ഉദ്യോഗാർഥിക്കും ഇരുന്ന് നേരിട്ട് സംസാരിക്കാനുള്ള അവസരവും ഇവിടെ ഉണ്ടാകും.
ഉദ്യോഗാർഥികൾക്ക് ഒരു നല്ല ജോലി ലഭിക്കാനും തൊഴിൽദാതാക്കൾക്ക് ഒരു വിശ്വസ്തനായ ജോലിക്കാരെ ലഭിക്കാനാണ് പരിശ്രമം എന്നാണ് പുതിയ ജോബ് സെന്‍ററിനെക്കുറിച്ച് ജോളി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്. തൊഴിൽ അവസരങ്ങളുണ്ടോ എന്ന് അന്ന്വേഷിച്ച് വായോ ജോബ് സെന്‍ററിലെത്തുന്ന തൊഴിൽ അന്വേഷകന് തൊഴിൽ ദാതാവിനെ ബന്ധപ്പെടുകയും തൊഴിലിനെ പറ്റി സംസാരിക്കുകയും ചെയ്യാം.
ബോർഡിൽ ജോലിയും തൊഴിൽ ദാതാവിന്‍റെ പേരും ബന്ധപ്പെടാനുള്ള നമ്പറും അതിന്റെ വിവരങ്ങളും വിവിധ ഭാഗങ്ങളിലായി തിരിച്ച് ഇട്ടിട്ടുണ്ടാകും. ഉദ്യോഗാർഥിക്ക് ദാതാവുമായി ഒരുമിച്ചിരുന്ന് സംസാരിക്കുന്നതിനുള്ള സൗകര്യവും ഓൺലൈൻ അഭിമുഖത്തിനുള്ള സൗകര്യവും ഈ സ്ഥാപനത്തിൽ ഉണ്ട്.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.ഈ നല്ല അവസരം ഷെയർ ചെയ്ത് എല്ലാവരിലും എത്തിക്കുക.

Read More

പാൻ കാർഡും ആധാറും ലിങ്ക് ചെയ്യാൻ 3 മിനിറ്റ് മതി.

11:12 PM
നമുക്ക് എല്ലാവർക്കും തന്നെ പാൻകാർഡ് കാണും,പാൻകാർഡും ആധാറും തമ്മിലുള്ള ലിങ്കിംഗ് കുറച്ച് നാളുകളായി കേന്ദ്രഗവൺമെന്റ് നമ്മളോട് ആവശ്യപ്പെടുന്ന ഒന്നാണ്.കൂടുതൽ സുഗമമായ പണമിടപാടുകൾക്ക് വേണ്ടിയാണ് നമ്മളോട് ഇത് ആവശ്യപ്പെടുന്നത്.വിവിധങ്ങളായ കാരണങ്ങൾ കൊണ്ട് നമുക്ക് ഡേറ്റ് നീട്ടിതരികയായിരുന്നു.അപ്പോൾത്തന്നെ നമുക്ക് മനസ്സിലാക്കാം എത്രത്തോളം ആളുകൾ ഇനിയും ലിങ്ക് ചെയ്യാനുണ്ട് എന്ന്.കേവലം നിസാരമായി പലരും ഇത് കണക്കാക്കിയത് ആണ് ഏറ്റവും വലിയ കാരണം.നിലവിൽ ഫാസ്റ്റാഗിനെ സംബന്ധിച്ച് ഉണ്ടായ കോലാഹലങ്ങൾ.അതായത് ടോൾപ്ലാസത്തിലെ ഫാസ്റ്റാഗിനെ സംബന്ധിച്ച് ഇത് പോലെ തന്നെ ഗവൺമെന്റ് ആവശ്യപ്പെട്ടിട്ടും നടത്തിയില്ല.
പിന്നീട് അത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു.പാൻ കാർഡിനെ സംബന്ധിച്,പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാനുമായി കേവലം നിസാര സമയമേ ആവശ്യമായി വരുന്നുളളൂ.നമ്മുടെ കയ്യിലെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് തന്നെ ആധാർ നമ്പർ നൽകി പാൻ കാർഡുമായി ലിങ്ക് ചെയ്യാൻ സാധിക്കുന്നതാണ്.അത് മാത്രമല്ല, ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് ആദ്യമേ പരിശോധിച്ച് സ്റ്റാറ്റസ് ചെക്ക് ചെയ്ത് നോക്കാനും സാധിക്കും.ഇത് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതാണ്.ഇത് ലിങ്ക് ചെയ്യാത്തവർ ഇനിയുള്ള ട്രാൻസാക്ഷനുകൾക് 10,000 രൂപ വരെ പിഴ ഈടാക്കാൻ ആണ് കന്ദ്രഗവൺമെന്റ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.ആധായനികുതി വകുപ്പിൽ 272 ബി സെക്ഷൻ പ്രകാരം ഉള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് 10,000 രൂപയോളം പിഴ ചുമത്താൻ തീരുമാനിച്ചിട്ടുള്ളത്.അത് അവർ നടത്തുന്ന ഓരോ ട്രാൻസാക്ഷനും ഈ പിഴ അടയ്ക്കണം.നിലവിൽ നീട്ടിയ അവസാന തീയതി മാർച്ച് 31 വരെയാണ്.ഇതിന് മുൻപ് ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്യേണ്ടതാണ്.
വെറും 30 സെക്കൻഡ് അല്ലെങ്കിൽ 1 മിനുട്ട് വരെയേ ഇതിനായി ആവശ്യമുള്ളൂ.അക്ഷയ കേന്ദ്രങ്ങളിലും കോമൺ സർവ്വീസ് സെന്ററുകളിലും ഏകദേശം 10 മുതൽ 20 രൂപ നിരക്കിലും ഒക്കെ ആണ് ഫീസ് നിരക്കുള്ളത്.ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാത്ത പക്ഷം അക്കൗണ്ട് ഉടമ ഓരോ ഇടപാടിനും പിഴ ഈടാക്കുന്ന സാഹചര്യം ആണ് ഇപ്പോൾ ഉണ്ടാകാൻ പോകുന്നത്.അത് കൊണ്ട് തന്നെ സ്മാർട്ട്ഫോൺ ഉപയോഗിച്ചോ , അക്ഷയസെന്റർ വഴിയോ,കോമ ൺസർവീസ് സെന്റർ വഴിയോ ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.ഔദ്യോഗിക വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ആധാർ നമ്പർ നൽകിയാൽ കാപ്‌ചെ വരും. കാപ്‌ചേ വെരിഫൈ ചെയ്തതിന് ശേഷം, അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാൽ,ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്തതായി കൺഫർമേഷൻ മെസ്സേജ് വരും.ബാങ്കിൽ 50,000 രൂപക്ക് മുകളിൽ നിക്ഷേപമുള്ളവർക്കാണ് പാൻ കാർഡ് ആവശ്യമായി വരുന്നത്.നികുതി അടയ്ക്കുന്ന എല്ലാവർക്കും തന്നെ പാൻ കാർഡ് നിലവിൽ ഉള്ള സാഹചര്യത്തിലും പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ട ആവശ്യകത വളരെ അധികമാണ്.ആക്റ്റീവ് അല്ലാത്ത പാൻ കാർഡ് കയ്യിലുള്ളവരും ,കൈവശം വെച്ചിരിക്കുന്നവരും പുതുതായി പാൻ കാർഡിന് അപേക്ഷിക്കേണ്ടതില്ല.ആധാറുമായി ലിങ്ക് ചെയ്ത കഴിഞ്ഞാൽ പാൻ കാർഡുകൾ ആക്റ്റീവ് ആകുന്നതാണ്.തുടർന്നുള്ള ഓരോ ഇടപാടുകൾക്കും ആക്റ്റീവ് ആയ പാൻ കാർഡ് ഉപയോഗിക്കാം.
അല്ലാത്ത പക്ഷം സെൻട്രൽ ഗവൺമെന്റ് പറഞ്ഞിരിക്കുന്ന രീതിയിൽ ആദായ നികുതി വകുപ്പിന്റെ ക്രമപ്രകാരം ഉള്ള പിഴ നമ്മൾ കൊടുക്കേണ്ടി വരുന്നതാണ്. ബാങ്ക് അക്കൗണ്ട് എടുക്കാനോ ലൈസൻസ് എടുക്കാനോ,മറ്റെന്ത് ആവശ്യങ്ങൾക്ക് വേണ്ടിയോ പാൻകാർഡ് നൽകിയിട്ടുള്ളവർ പിഴ കൊടുക്കേണ്ടി വരില്ല.ഇപ്പോഴും അസാധുവായ പാൻകാർഡ് കൈവശമുള്ളവർ ആക്റ്റീവ് ആയ പാൻകാർഡ് എടുക്കാനും സാധിക്കും.അവസാന സമയം വളരെ അധികം കൊമ്ബ്ലികാഷനുകൾ ഉണ്ടാകും.കാരണം അപ്ഡേറ്റഡ് ആധാർ കാർഡും ,അതായത് ആധാറിലെ നമ്മൾ കൊടുത്ത പേരും,അതോടൊപ്പം പാൻകാർഡിലെ നമ്മൾ കൊടുത്ത പേരും മിസ്മാച്ചിങ് ആയി ഒരുപാട് പേർക് റിപ്പോർട്ട് ചെയ്യുന്നുണ്ട്.അത് കൊണ്ട് ആധാർ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.അപ്ഡേറ്റ് ചെയ്തത് കഴിഞ്ഞാൽ പിന്നീട് ഒരു ആഴ്ചയോളം എടുക്കും അപ്ഡേറ്റ് ചെയ്ത വേർഷൻ കയ്യിൽ കിട്ടാൻ.


Read More

4.77 ലക്ഷം പേർക്ക് കേന്ദ്ര സർക്കാർ ജോലി

11:11 PM
കേന്ദ്ര സർക്കാർ ജോലികൾക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാവർക്കും ഒരു സന്തോഷ വാർത്ത.കേന്ദ്ര സർക്കാറിന്റെ പുതിയ അറിയിപ്പ് അനുസരിച്ച് വിവിധവകുപ്പുകളിലും സ്ഥാപനങ്ങളിലും പ്രതിരോധസേനയിലുമായി 4.77 ലക്ഷം തസ്തികകളില്‍ നിരവധി ഒഴിവുകളിലുമായി ഉടന്‍ നിയമനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. യു.പി.എസ്.സി., സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.), റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍.ആര്‍.ബി.) എന്നീ ഡിപ്പാർട്മെന്റുകളിലേക്ക് 1,34,785 പേരെ നിയമിക്കാന്‍ ആണ് ശുപാർശ നൽകിയത്.(പാൻ കാർഡും ആധാറും ലിങ്ക് ചെയ്യാൻ 3 മിനിറ്റ് മതി& സ്റ്റാഫ് സെക്ഷൻ കമ്മീഷൻ (എസ്.എസ്.സി), ആര്‍.ആര്‍.ബി., തപാല്‍വകുപ്പ്, പ്രതിരോധസേന എന്നി ഓർഗനൈസേഷനുകളിൽ 3,41,907 ഒഴുവുകളിലേക്ക് പേരെ നിയമിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്, രാജ്യസഭാംഗം കിരോഡി ലാല്‍ മീണയുടെ ചോദ്യത്തിന് എഴുതിനല്‍കിയ മറുപടിയിലൂടെ പറഞ്ഞു.ഒഴുവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ നിയമനം നടത്തണമെന്ന് വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഈ വര്‍ഷം ആദ്യം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രസിദ്ധീകരിച്ച മാതൃഭൂമി റിപ്പോർട്ട് അനുസരിച്ച് പത്തുലക്ഷത്തിലധികം തസ്തികകളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിലധികമായി കേന്ദ്രസര്‍ക്കാര്‍ നിയമനം നടത്തുന്നില്ല എന്ന് പറഞ്ഞിരുന്നു .റെയില്‍വേ ഉള്‍പ്പെടെയും കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള 73 മന്ത്രാലയങ്ങളിലായി 6,83,823 ഒഴിവുണ്ട്. സൈനിക ഡിപ്പാർട്ടമെന്റ് ലേക്ക് 3,11,063 ഒഴിവുണ്ട്. കേന്ദ്രീയവിദ്യാലയത്തില്‍ മാത്രമായി 6688 ഒഴിവുകള്‍ വേറെയും ഉള്ളതായാണ് കണക്കുകൾ.ഈ വിവരങ്ങളുടെ കടപ്പാട് മാതൃഭൂമി ഔദ്യോഗിക വെബ്സൈറ്റ്.(തൊഴിൽ അന്ന്വേഷിക്കുന്നവർക്ക് സൗജന്യ സേവനം സർക്കാർ പുറപ്പെടുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അതാത് ഡിപ്പാർട്ടമെന്റ് ഔദ്യോഗിക വെബ്സൈറ്റ് ലൂടെ പരസ്യപ്പെടുത്തും.തലപര്യമുള്ള ഉദ്യോഗാർഥികൾക്ക് നോട്ടിഫിക്കേഷൻ നന്നായി വായിച്ച് മനസ്സിലാക്കിയ ശേഷം യോഗ്യതയുണ്ടെന്ന് ഉറപ്പു വരുന്ന തസ്തികകളിലേക്ക് ഓൺലൈൻ ആയോ ഓഫ്‌ലൈൻ ആയോ (നോട്ടിഫിക്കേഷൻ കൊടുത്തിരിക്കുന്നത് പോലെ) അപേക്ഷിക്കാവുന്നതാണ്.അപ്ലൈ ചെയ്യുമ്പോൾ അപേക്ഷിക്കാനുള്ള അവസാന തീയതിക്ക് മുൻപായി ചെയ്യുക.
Read More

പ്രധാന മന്ത്രി ആവാസ് യോജന പദ്ധതി

11:03 PM
ഭവന നിർമാണ പദ്ധതിയെ പറ്റി ബി ജെ പി നേതാവിനോട് ഒരുപാട് പേർ സംശയം ഉന്നയിക്കുകയും അതിന് അദ്ദേഹം കൊടുത്ത മറുപടി ബന്ധപ്പെടുത്തിയാണ് ഈ പോസ്റ്റ് വിവരിക്കുന്നത്.നരേന്ദ്ര മോഡി അധികാരത്തിൽ കയറിയതിന് ശേഷം അദ്ദേഹം പ്രഖ്യാപിച്ചത് 2022 ആകുന്നതോട് കൂടി ഇന്ത്യയിലെ എല്ലാ ജനകൾക്കും വീട് എന്ന പദ്ധതിയാണ്.ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലെയും ജനങ്ങൾക്ക് സ്വന്തമായി ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോട് കൂടി രൂപം കൊടുത്ത പദ്ധതിയാണ് പ്രധാന മന്ത്രി ആവാസ് യോജന.പ്രധാനമായും ഈ ഭവന പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത് കേന്ദ്ര സർക്കാറിനോടൊപ്പം തന്നെ സംസ്ഥാന സർക്കാരിനെ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തത്.
നമ്മുടെ നാട്ടിലെ ഏറ്റവും പാവപ്പെട്ടവരായ ആളുകൾ,ബി പി ൽ കാർഡുകളുള്ള ആളുകൾ ,അത്തരക്കാർക്ക് സമ്പൂർണമായി സൗജന്യമായി ഭാവന നിർമാണ പദ്ധതി എന്നാണ് ആദ്യം പ്രഖ്യാപിച്ചത്.ആദ്യം ഒന്നാം ഘട്ടം എന്ന നിലക്ക് കോറോപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ആയി സമ്പൂർണമായും ആളുകളെ കണ്ടെത്തുകയും ആദ്യ ഘട്ടം പൂർത്തിയായി കൊണ്ടിരിക്കുന്നു.രണ്ടാം ഘട്ടം പൂർത്തീകരണത്തിന്റെ ഭാഗമെന്ന നിലയ്ക്ക് പഞ്ചായത്ത് അടിസ്ഥാനങ്ങളിൽ വിവിധ നോഡൽ ഏജൻസികളും ഗ്രാമ സഭകളും ഒക്കെ ചേർന്ന് യോഗ്യതയുള്ളവരെ കണ്ടെത്താനുള്ള പ്രശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്.എല്ലാ ബി പി എൽ വിഭാഗക്കാർക്കും 100% സൗജന്യമായി 3 ലക്ഷം രൂപ വരെ കിട്ടുന്ന രീതിയിലാണ് ഈ പദ്ധതി രൂപീകരിച്ചിട്ടുള്ളത്.
അത് പോലെ തന്നെ സ്വച്ച് ഭാരത്തിന്റെ ഭാഗമായി ആ വീടിന് സജന്യമായി ശൗചാലയം നിർമിച്ച് കൊടുക്കുകയും ചെയ്യും.മാത്രമല്ല കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി തന്നെ സൗജന്യമായി വൈദ്യതി ലഭിക്കും.അത് പോലെ തന്നെ പ്രളയ സമയത്ത് വീട് നഷ്ടപ്പെട്ട എല്ലാ ആളുകൾക്കും വീട് നൽകുന്നതിനായി ഈ പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഒരു വിവേചനവുമില്ലാതെ എല്ലാ ഇന്ത്യക്കാർക്കും ഈ പദ്ധതി വഴി സഹായം ലഭിക്കും.എല്ലാ ബി പി എൽ കാർഡുള്ളവർക്ക് 100% സൗജന്യമായി 3 ലക്ഷം രൂപ വരെ കിട്ടുമെന്നതിനോടൊപ്പം തന്നെ മറ്റുള്ളവർക്കും,ഉദാഹരണത്തിന് 3 ലക്ഷം വാർഷിക വരുമാനം ഉള്ളവർക്ക് 6 ലക്ഷം രൂപ വരെ ഈ പദ്ധതി വഴി വായ്പ ലഭിക്കുന്നതായിരിക്കും.6 ലക്ഷം രൂപയുടെ വീട് നിർമിക്കുമ്പോൾ ഏകദേശം 2 ലക്ഷം രൂപയോളം സബ്സിഡി ലഭിക്കും. അത് പോലെ 12 ലക്ഷം 18 ലക്ഷം അങ്ങനെ എം ഐ ജി എൽ ഐ ജി എന്ന രീതിയിൽ വേർതിരിച്ചിട്ടുണ്ട് .ഇതിന്റെ ഭാഗമായി
ഒരാൾക്ക് എത്ര സ്‌കൊയർ ഫീറ്റ് വീട് പണിയാൻ പറ്റുമെന്ന കണക്കുണ്ട്..ഇതിനനനുസരിച്ചാണ് ലോൺ നൽകുന്നത്.ഇനി ഒരാൾ 40 ലക്ഷം രൂപയുടെ വീടാണ് പണിയുന്നതെങ്കിൽ 18 ലക്ഷം രൂപ വരെയുള്ള വീടിന് സമ്പൂർണമായി തന്നെ സബ്‌സിഡി ലഭിക്കും.ആ 18 ലക്ഷം രൂപയ്ക്ക് എത്ര പലിശയാണോ വരുന്നത്,ആ പലിശ അവർ അടച്ചാൽ മതിയാകും.ഏകദേശം 20 വർഷമാണ് ഇതിന്റെ കാലാവധി.70 വയസ്സിൽ താഴെയുള്ളവർക്കാണ് ഈ വീടുകൾ ലഭിക്കുന്നത്.അതോടൊപ്പം തന്നെ രണ്ടോ മൂന്നോ മക്കളെ ഓരോ യൂണിറ്റ് ആയി കണക്കാക്കും,അങ്ങനെ അവർക്കും അപേക്ഷിക്കാവുന്നതാണ്.അവർക്കും ഈ ലോൺ ഉപയോഗപ്പെടുത്താൻ സാധിക്കും.കൂടുതൽ സംശയങ്ങൾക്കും മറ്റും ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അപ്ലിക്കേഷൻ വഴിയോ ചോദിക്കാവുന്നതാണ്.വീഡിയോ കണ്ടു കൂടുതലായി മനസിലാക്കാം.

Read More

March 16, 2020

ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ. ആരും പറയാത്ത അറിവ്

3:38 AM
ഭക്ഷണത്തിലെ പ്രോട്ടീനെതിരെ ശരീരം പ്രതികരിക്കുമ്ബോഴാണ് ഫുഡ് അലര്‍ജി ഉണ്ടാകുന്നത്. ഭക്ഷണത്തിലുള്ള പ്രോട്ടീനെതിരെ ശരീരം ആന്റിബോഡികള്‍ ഉണ്ടാക്കുകയും ഇവ തമ്മില്‍ പ്രതിപ്രവര്‍ത്തനം നടക്കുകയും ചെയ്യുന്നു. ഈ സമയത്ത് ഉണ്ടാകുന്ന ഹിസ്റ്റമിന്‍ എന്ന രാസവസ്തുവാണ് അലര്‍ജിക്ക് കാരണമാകുന്നത്. ശരീരം ചൊറിഞ്ഞു തടിക്കലും വയറിനുള്ളിലെ അസ്വസ്ഥതകളും തുടങ്ങി ആസ്മ പോലെയുള്ള ശ്വാസകോശ രോഗങ്ങള്‍ക്കു വരെ ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി കാരണമാകാറുണ്ട്. ശ്വാസതടസവും ഗുരുതരമായ രീതിയില്‍ രക്തസമ്മര്‍ദം താഴുന്നതും മരണത്തിന് വരെ കാരണമായേക്കാമെന്നത് അലര്‍ജിയെ കൂടുതല്‍ അപകടകാരിയാക്കുന്നു. ചില ഭക്ഷണങ്ങളിലെ പ്രോട്ടീന്‍ ഘടകങ്ങള്‍ ശരീരത്തിനു ദോഷമാണെന്ന് തെറ്റിധരിച്ച്‌ ശരീരം പ്രതികരിക്കുമ്ബോഴാണ് ഫുഡ് അലര്‍ജിയുണ്ടാകുന്നത്. ശരീരം ചൊറിഞ്ഞു തടിക്കുക, ഛര്‍ദി, വയറിളക്കം, വയറുവേദന, കണ്ണിലെ വീക്കം, ചുണ്ടിലും വായിലും വീക്കം തുടങ്ങിയ ലക്ഷണങ്ങള്‍ അത്ര ഗുരുതരമല്ല. എന്നാല്‍ ചിലര്‍ക്ക് ശ്വാസതടസം, തലകറക്കം, വേഗത്തിലുള്ള ശ്വസോച്ഛ്വാസം, ബോധക്ഷയം, ക്രമം തെറ്റിയ ഹൃദയമിടിപ്പ് എന്നിവ കണ്ടേക്കാം. ഇത് വളരെയധികം ശ്രദ്ധിക്കണം. അലര്‍ജിയുടെ ഏറ്റവും അപകടകരമായ അനഫൈലാറ്റിക് ഷോക്ക് എന്ന അവസ്ഥയുടെ ലക്ഷണമാവാം ഇത്. ശ്വാസതടസ്സവും രക്തസമ്മര്‍ദം കുറയുന്നതുമാണ് പ്രധാന ലക്ഷണം. ഇത്തരം സൂചനകള്‍ വന്നാല്‍ പോലും ഉടന്‍ വൈദ്യസഹായം തേടണം.
ചെമ്മീന്‍, ഞണ്ട്, കണവ, കക്ക തുടങ്ങിയവയെല്ലാം അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണളാണ്. പലരിലും വളരെ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ചിലരില്‍ ഇത്തരം ഭക്ഷണം പാകം ചെയ്യുമ്പോഴുണ്ടാകുന്ന ആവി ശ്വസിക്കുന്നതു പോലും ചിലരില്‍ അലര്‍ജി ഉണ്ടാക്കാം. ചിലരില്‍ ചില ഭക്ഷണം ദഹിപ്പിക്കാനുള്ള അവസ്ഥയുണ്ടാകാറുണ്ട്. ഇതിന് ഭക്ഷണത്തിന്റെ അലര്‍ജിയുമായി ബന്ധമില്ല. ഇതിന് ഉദാഹരണമാണ് ലാക്ടോസ് ഇന്‍ടോളറന്‍സ്. ഒരാളുടെ ദഹനവ്യവസ്ഥയില്‍ പാലിലെയും പാല്‍ ഉത്പന്നങ്ങളിലെയും പ്രോട്ടീന്‍ ദഹിപ്പിക്കുവാനാവശ്യമായ എന്‍സൈമുകള്‍ സ്വാഭാവികമായിത്തന്നെ ഇല്ലാതിരിക്കുന്ന അവസ്ഥയാണിത്. പാലോ പാലുത്പന്നങ്ങളോ കഴിക്കുന്നത് ഇത്തരക്കാരില്‍ വയറിളക്കം, ഓക്കാനം, വയറ്റില്‍ ഗ്യാസ് നിറയല്‍ തുടങ്ങിവക്ക് കാരണമാകുന്നു. 90 ശതമാനം വരുന്ന ഭക്ഷണ അലര്‍ജികള്‍ക്കും കാരണം മുട്ട, പാല്‍, ഗോതമ്ബ്, നിലക്കടല, ചില മത്സ്യങ്ങള്‍, കക്ക, ഞണ്ട്, ചെമ്മീന്‍ എന്നിവയാണ്. സാധാരണയായി ഇവയില്‍ ഏതെങ്കിലും ഒരു ഭക്ഷ്യവസ്തുവിനോടു മാത്രമേ ഒരാള്‍ക്ക് അലര്‍ജിയുള്ളതായി കാണാറുള്ളൂ. അലര്‍ജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തുകയും അവ ഒഴിവാക്കുകയും ചെയ്യുകയാണ് അലര്‍ജിയില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രധാന മാര്‍ഗ്ഗം. ദേഹത്ത് ചൊറിഞ്ഞ് തടിക്കല്‍ പോലുള്ള ചെറിയ രീതിയിലുള്ള അലര്‍ജിക്ക് കലാമിന്‍ ലോഷന്‍, ക്ലോര്‍ഫിനി റാമിന്‍ മാലിയേറ്റ് (അവില്‍ ഗുളിക), തണുത്ത വെള്ളത്തിലെ കുളി എന്നിവയൊക്കെ ആശ്വാസം തരും. ശ്വാസതടസവും രക്തസമ്മര്‍ദം താഴുന്നതുമൊക്കെയാണെങ്കില്‍ എത്രയും വേഗത്തില്‍ വൈദ്യസഹായം ഉറപ്പിക്കുകയാണ് വേണ്ടത്.
Read More

Post Top Ad